ഗവർണറുടെ ഔദ്യോ​ഗിക വസതിയായ രാജ് ഭവൻ ഇന്നുമുതൽ ലോക്ഭവൻ

single-img
1 December 2025

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനെ ഇന്നുമുതൽ ലോക് ഭവൻ എന്ന പേരിൽ അറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഈ പേരുമാറ്റം നടപ്പാക്കിയതെന്ന് ലഭിക്കുന്ന വിവരം.

രാജ്ഭവന്റെ മുൻവശത്തുണ്ടായിരുന്ന പഴയ ബോർഡ് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ എത്തി അഴിച്ചുമാറ്റി. പ്രധാന ഗേറ്റിന്റെ ഇരുവശത്തുമുള്ള ബോർഡുകളും നീക്കം ചെയ്തുകഴിഞ്ഞു.

പേരുമാറ്റവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായതോടെ ഇനി മുതൽ ഗവർണറുടെ വസതി ‘ലോക് ഭവൻ’ എന്ന പേരിലാണ് അറിയപ്പെടുക. പുതിയ ബോർഡ് നാളെയോടെ സ്ഥാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.