ഇന്ത്യയിലെ ബിബിസി ഓഫീസുകളിലെ റെയ്‌ഡ്‌; ആശങ്ക അറിയിച്ച് ബ്രിട്ടന്‍

single-img
1 March 2023

ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെ രാജ്യത്തെ വിവിധ ബിബിസി ഓഫീസുകളിൽ നടന്ന റെയ്ഡുകളില്‍ ആശങ്ക അറിയിച്ച് ബ്രിട്ടന്‍. ഇന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായി നടത്തിയ ചര്‍ച്ചയിലാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെയിംസ് ക്ലവര്‍ലി വിഷയം ഉന്നയിച്ചത്.

എന്നാൽ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും രാജ്യത്തെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കണം എന്ന് എസ്.ജയശങ്കര്‍ മറുപടി നല്‍കി. ഡൽഹിയിൽ നടക്കുന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തിയത്.