രാഹുൽ ലൈംഗിക വൈകൃതക്കാരൻ; രാഹുലിനെ പിടികൂടാൻ പോലീസ് ശ്രമിക്കുകയാണ് : മുഖ്യമന്ത്രി

single-img
5 December 2025

രാഹുൽ കേസിൽ പോലീസ് നടപടി ഫലപ്രദം എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്ത്. രാഹുലിനെ പിടികൂടാൻ പോലീസ് ശ്രമിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.എന്നാൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കാര്യങ്ങൾ ആണ് ഉണ്ടായത് എന്നും പ്രതിയെ ഒളിച്ചു കടത്താൻ ചിലർ ശ്രമിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ ലൈംഗിക വൈകൃതക്കാരൻ എന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഇതോടൊപ്പം, പി എം ശ്രീയിലെ ഇടപെടലില്‍ ജോൺ ബ്രിട്ടാസ് എം പിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പാർലമെന്‍റ് അംഗങ്ങൾ സർക്കാരിന് വേണ്ട കാര്യങ്ങൾ നേടിയെടുക്കാൻ ബാധ്യതപ്പെട്ടവരാണ് എന്നും ബ്രിട്ടാസ് മികച്ച ഇടപെടല്‍ ശേഷിയുള്ള എംപിയാണെന്നും ആണ് മുഖ്യമന്ത്രി പറഞ്ഞത്. കൊച്ചിയിൽ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്‍റെ ആവശ്യം നേടിയെടുക്കാൻ എല്ലാ അംഗങ്ങളും ഒരുമിച്ച് നിൽക്കണം. സഭാ സമ്മേളനത്തിന് മുമ്പ് പാർലമെന്‍റ് അംഗങ്ങളുടെ യോഗം വിളിക്കുന്നത് അതുകൊണ്ടാണാണ്. രാജ്യസഭ അംഗമെന്ന നിലയിൽ ബ്രിട്ടാസ് ആ ഇടപെടൽ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.