ട്രക്കിലെ ജീവിതം മനസ്സിലാക്കാൻ രാഹുൽ ഗാന്ധി; ഡല്‍ഹിയില്‍ നിന്ന് ചണ്ഡിഗഢ് വരെ യാത്ര ചെയ്തു

single-img
23 May 2023

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് ചണ്ഡിഗഢ് വരെ ട്രക്ക് ഡ്രൈവര്‍മാര്‍ക്കൊപ്പം യാത്ര ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ഇതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ട്വീറ്ററിലൂടെ പുറത്തുവിട്ടു. ട്രക്ക് ഡ്രൈവര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയുന്നതിനായാണ് രാഹുല്‍ അവര്‍ക്കൊപ്പം യാത്ര ചെയ്തതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

ഡ്രൈവര്‍ക്കൊപ്പം മുന്‍ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന രാഹുലിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. രാഹുലിനെ കണ്ട് മറ്റ് വാഹനയാത്രക്കാര്‍ കൈവീശി കാണിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

‘രാഹുല്‍ ഡല്‍ഹിയില്‍ നിന്ന് ചണ്ഡിഗഢ് വരെ ട്രക്കില്‍ സഞ്ചരിച്ചു. രാജ്യത്ത് 90 ലക്ഷം ട്രക്ക് ഡ്രൈവര്‍മാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അവരുടെ പ്രശ്‌നങ്ങള്‍ അറിയുന്നതിനായാണ് രാഹുല്‍ ചരക്കുലോറിയില്‍ യാത്ര ചെയ്തത്.’- കോണ്‍ഗ്രസ് ട്വീറ്റിലൂടെ പറഞ്ഞു. ‘ജനങ്ങളെ കേള്‍പ്പിക്കുന്നവനല്ല, അവരെ കേള്‍ക്കുന്നവനാണ് ലീഡര്‍.’ എന്നാണ് വീഡിയോ പങ്കുവച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞത്.