രാഹുൽ ഗാന്ധി വയനാട് ലോക്‌സഭാ സീറ്റിൽ നിന്ന് രാജിവെച്ചു

single-img
18 June 2024

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എംപി സ്ഥാനത്തു നിന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജിവെച്ചു. രാജിക്കാര്യം വ്യക്തമാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി. കഴിഞ്ഞ ദിവസമായിരുന്നു വയനാട് മണ്ഡലത്തിലെ എംപി സ്ഥാനം രാജിവെക്കാനും റായ്ബറേലി നിലനിർത്താനും രാഹുൽ ഗാന്ധി തീരുമാനിച്ചത്. തുടർന്ന് വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്നും ഇന്നലെ എഐസിസി പ്രഖ്യാപിച്ചിരുന്നു.

റായ്ബറേലിയിലും വയനാട്ടിലും ഏത് നിലനിർത്തും ഏത് ഉപേക്ഷിക്കുമെന്ന ദിവസങ്ങൾ നീണ്ട ചോദ്യങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിലാണ് രാഹുൽ വയനാട് മണ്ഡലത്തിൽ നിന്ന് രാജിവെക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.