രാഹുല്‍ ഗാന്ധി സ്ഥിരം കുറ്റവാളിയെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത്

single-img
27 March 2023

രാഹുല്‍ ഗാന്ധി സ്ഥിരം കുറ്റവാളിയെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത്. മാപ്പ് പറയാതെ ധാര്‍ഷ്ട്യം കാണിച്ച് കോടതിയെ രാഹുല്‍ അപമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒബിസി സമൂഹം അപമാനിക്കപ്പെട്ടു. അടുത്തിടെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രമോദ് തിവാരി പറഞ്ഞപോലെ നീതിന്യായ വ്യവസ്ഥയില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ല. ഇന്ത്യയിൽ ഗാന്ധി കുടുംബത്തിന് പ്രത്യേക നിയമം വേണം എന്നാണു അവർ ആഗ്രഹിക്കുന്നത്-ഗജേന്ദ്രസിങ് ശെഖാവത്ത് പറഞ്ഞു.

അതേസമയം വിനായക് സവർക്കറെ അപമാനിക്കരുതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകി ഉദ്ധവ് താക്കറെ രജിത് വന്നു. സവർക്കറെ ഇകഴ്ത്തുന്നത് പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുകൾ സൃഷ്ടിക്കുമെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി.

ആൻഡമാൻ സെല്ലുലാർ ജയിലിൽ 14 വർഷം സവർക്കർ അനുഭവിച്ചത് സങ്കൽപ്പിക്കാനാവാത്ത പീഡനമാണ്. നമുക്ക് കഷ്ടപ്പാടുകൾ വായിക്കാനേ കഴിയൂ. അതൊരു ത്യാഗമാണ്. സവർക്കറെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല. വീർ സവർക്കർ ഞങ്ങളുടെ ദൈവമാണ്, അദ്ദേഹത്തോടുള്ള അനാദരവ് വെച്ചുപൊറുപ്പിക്കില്ല. ഞങ്ങൾ പോരാടാൻ തയ്യാറാണ്, പക്ഷേ ഞങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല- ഉദ്ധവ് താക്കറെ പറഞ്ഞു.