മോദിയുടെ വേദിയിൽ അകലം പാലിച്ച് ആർ. ശ്രീലേഖ; അസന്തുഷ്ടി ചർച്ചയാകുന്നു

single-img
23 January 2026

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വേദിയിൽ അസന്തോഷം പരസ്യമായി പ്രകടിപ്പിച്ച് ശാസ്തമംഗലം ബിജെപി കൗൺസിലർ ആർ. ശ്രീലേഖ. ഇന്ന് പുത്തരിക്കണ്ടത്ത് നടന്ന ബിജെപി പൊതുസമ്മേളനത്തിൽ, പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോലും പോകാതെ മാറിനിന്നാണ് ശ്രീലേഖ തന്റെ നിലപാട് വ്യക്തമാക്കിയത്.

വേദിയിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മേയർ വി.വി. രാജേഷ്, കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രധാനമന്ത്രിയെ യാത്രയാക്കുന്ന ഘട്ടത്തിലും, ശ്രീലേഖ ആ പരിസരത്തേക്ക് പോലും പോകാതെ മാറിനിന്നു.

പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യാതെയും മറ്റ് നേതാക്കളോടൊപ്പം ചേർന്ന് യാത്രയാക്കാതെയും ശ്രീലേഖ നിലകൊള്ളുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപക ചർച്ചയാകുന്നത്. പരിപാടി അവസാനിച്ചതിന് പിന്നാലെ, പ്രധാനമന്ത്രി മടങ്ങുന്നത് നോക്കി നിന്ന ശേഷം എതിർവശത്തുകൂടി വേദി വിട്ടതും ദൃശ്യങ്ങളിൽ വ്യക്തമാണ്.