പി വി അൻവർ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും കയ്യിലെ കോടാലിയായി മാറി: എം വി ഗോവിന്ദൻ മാസ്റ്റർ
പി വി അൻവർ എംഎൽഎ സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും കയ്യിലെ കോടാലിയായി മാറിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അൻവർ ഉയർത്തിയ ആരോപണങ്ങൾ ഫലപ്രദമായാണ് അന്വേഷിക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു .
‘ അൻവർ വിളിച്ചുകൂട്ടിയ പൊതുയോഗത്തിൽ പങ്കെടുത്തത് കൂടുതലായും എസ്ഡിപിഐയുടെയും ജമാഅത്ത ഇസ്ലാമിയുടെയും പ്രവർത്തകാരാണ് . മുസ്ലിം ലീഗുകാരും കോൺഗ്രസ്സുകാരും യോഗത്തിനെത്തി. എന്നാൽ, വിരലിലെണ്ണാവുന്ന സി പി എം പ്രവർത്തകരാണ് പങ്കെടുത്തത്.
ഏകദേശം 300 താഴെ ആളുകൾ മാത്രമാണ് കോഴിക്കോട് നടന്ന പരിപാടിയിൽ പങ്കെടുത്തത്. സിപിഎമ്മിനെതിരെ കൊമ്പുകുലുക്കി വന്നവരെ പ്രതിരോധിച്ചത് സാധാരണക്കാരായ ജനങ്ങളാണ്. പാർട്ടിക്കെതിരായ കടന്നാക്രമണങ്ങൾക്കെതിരായ പ്രതിരോധം തുടരാനാകണം. ഭൂരിപക്ഷ വർഗ്ഗീയതയെയും ന്യൂനപക്ഷ വർഗ്ഗീയതയെയും ഒരുപോലെ എതിർക്കണം’- എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു .