ശരിയാകാൻ സമയമെടുക്കും; ഇപ്പോൾ വിശ്രമത്തിലാണ്; പൃഥ്വിരാജിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പൂർണിമ പറയുന്നു

single-img
9 July 2023

വിലായത്ത് ബുദ്ധ എന്ന ഏറ്റവും പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെ പരിക്കേറ്റ് നടൻ പൃഥ്വിരാജ് ചികിത്സയിൽ കഴിയുകയാണ്. താരത്തിന്റെ കാലിന്റെ ലിഗമെന്റിന് പരിക്കേറ്റ തിനെ തുടർന്ന് കീ ഹോൾ സർജറിയ്ക്ക് വിധേയനാക്കിയിരുന്നു. പൂർണ്ണമായുള്ള ആരോഗ്യം വീണ്ടെടുക്കാൻ രണ്ട് മാസത്തോളം വിശ്രമമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

ഇപ്പോൾ ഇതാ, താരത്തിന്റെ സഹോദരന്റെ ഭാര്യയും നടിയുമായ പൂർണിമ വിഷയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്. പൃഥ്വി വിശ്രമത്തിലാണെന്നും ശരിയാകാൻ സമയമെടുക്കുമെന്നും പൂർണ്ണിമ പറഞ്ഞു. ഒരു ഉദ്ഘാടന വേദിയിലെത്തിയ പൂർണിമയോട് താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.

പൂർണിമയുടെ വാക്കുകൾ: ‘ഇപ്പോൾ പൃഥ്വി വിശ്രമത്തിലാണ്. അറിയാമല്ലോ ഫിസിയോ തെറാപ്പിയൊക്കെ ചെയ്ത് ശരിയാകാൻ കുറച്ച് സമയമെടുക്കും. ചിത്രീകരണത്തിന്റെ സമയത്തുണ്ടായ അപകടമാണ്. ഇപ്പോൾ ചികിത്സയിലാണ് വേറെ പേടിക്കാനൊന്നുമില്ല. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾ കൊണ്ട് സർജറിയെല്ലാം നല്ല രീതിയിൽ നടന്നു’ പൂർണിമ പറഞ്ഞു.