പിഎസ്ജി നെയ്മറെ വിൽക്കുന്നു; വിലകുറച്ചാൽ ആളുണ്ടാകും എന്ന് റിപ്പോർട്ട്


നെയ്മറെ വിൽക്കാൻ ഫ്രഞ്ച് ക്ലബ് പിഎസ്ജി തയാറെടുക്കുന്നതായി റിപ്പോർട്ട്. എന്നാൽ നെയ്മറുടെ വിപണി മൂല്യം കുറച്ചാൽ അദ്ദേഹത്തെ വാങ്ങാൻ ക്ലബുകൾ സന്നദ്ധമാണ് എന്നാണു റിപ്പോർട്ട്.
കഴിഞ്ഞ സീസണിലും നെയ്മറിനെ വിൽക്കാൻ പിഎസ്ജി തയാറായിരുന്നു. എന്നാൽ 150 മില്യൻ യൂറോ എന്ന ഭീമൻ തുക കാരണം ആരും മുന്നോട്ടുവന്നിരുന്നില്ല. ഇത്തവണ 30 കാരനായി 50 മുതല്‍ 60 മില്യണ്‍ യൂറോയ്ക്ക് ഇടയിലുള്ള വിലയാണ് പിഎസ്ജി പ്രതീക്ഷിക്കുന്നത്
ലോകകപ്പിന് ശേഷം കരാർ നീട്ടുന്നത് സംബന്ധിച്ച് ലയണൽ മെസ്സിയുമായി ചർച്ച നടത്തുമെന്ന് പിഎസ്ജി പ്രസിഡന്റ് നാസർ അൽ-ഖെലൈഫി നേരത്തെ പറഞ്ഞിരുന്നു. ഈ സീസണിലെ എല്ലാ മത്സരങ്ങളിലും PSG ക്കായി 12 ഗോളുകളും 14 അസിസ്റ്റുകളും നേടിയിട്ടുള്ള മെസ്സി, 2021-ൽ ബാഴ്‌സലോണയിൽ നിന്നാണ് PSG-ലേക്ക് മാറിയത്. രണ്ട് വർഷത്തെ കരാർ ഉടൻ അവസാനിക്കും.