വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയിൽ പ്രോട്ടോക്കോൾ വിവാദം
18 May 2026

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രോട്ടോക്കോളിൽ തർക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറും മാത്രമേ വേദിയിൽ ഉണ്ടാകാവൂ എന്ന ലോക്ഭവൻ നിർദേശത്തെ യുഡിഎഫ് എതിർത്തു.
ദേശീയ നേതാക്കളടക്കമുള്ള വിശിഷ്ടാതിഥികളെ വേദിയിലെത്തിക്കാനായിരുന്നു നീക്കം. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മാതൃക ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിന്റെ നിലപാട്.


