സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിലൂടെ ബോളിവുഡിലേക്ക് തിരിച്ചുവരാൻ പ്രിയങ്ക

single-img
23 March 2024

ബോളിവുഡിലേക്ക് വിജയകരമായ ഒരു തിരിച്ചുവരവിനൊരുങ്ങി പ്രിയങ്ക ചോപ്ര . പ്രശസ്ത അന്താരാഷ്‌ട്ര മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം , പ്രിയങ്ക ചോപ്രയുടെ റീ എന്‍ട്രി സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിലൂടെയായിരിക്കുമെന്നും നടി ഇന്ത്യയിലെത്തിയത് ചിത്രത്തിന്‍റെ ഭാഗമാകാനെന്നും സൂചനകളുണ്ട്.

മഹാരാഷ്ട്രയിലെ മുംബൈയിൽ തിരക്കഥകൾ കേൾക്കുന്ന തിരക്കിലാണ് പ്രിയങ്ക ഇപ്പോൾ . ലീല ബൻസാലിയ്‌ക്കൊപ്പം മറ്റൊരു കാലഘട്ടത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു ആക്ഷൻ ചിത്രത്തിലായിരിക്കും അഭിനയിക്കുന്നത് എന്നും സൂചനകളുണ്ട്. മുൻ മിസ് വേൾഡ് കൂടിയായ പ്രിയങ്ക ബോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ്.