അക്ഷയ് കുമാർ- ടൈഗർ ഷ്‌റോഫ് സിനിമയിൽ വില്ലനായി പൃഥ്വിരാജ്

single-img
7 December 2022

സൂപ്പർ സ്റ്റാർ അക്ഷയ് കുമാറിനും യുവ ആക്ഷൻ താരം ടൈഗർ ഷ്‌റോഫിനുമൊപ്പം ബോളിവുഡ് ചിത്രത്തിൽ നടൻ പൃഥ്വിരാജ് വില്ലനായി അഭിനയിക്കുന്നു. പുതിയ സിനിമയായ ‘ബഡേ മിയാൻ ചോട്ടെ മിയാനി’ൽ അവതരിപ്പിക്കുന്ന കബീർ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പൃഥ്വിരാജ് ഇന്ന് പങ്കുവെച്ചു.

നേരത്തെ 1998ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ – ഗോവിന്ദ ടീമിന്റെ ഹിറ്റ് ചിത്രം ബഡേ മിയാൻ ചോട്ടെ മിയാന്റെ തുടർച്ച ആക്ഷൻ ഗണത്തിലാണ് പുതിയ ചിത്രം വരുന്നത്. ഡേവിഡ് ധവാനാണ് ആദ്യ സിനിമ സംവിധാനം ചെയ്തിരുന്നതെങ്കിൽ പുതിയ സിനിമ അലി അബ്ബാസ് സഫറാണ് സംവിധാനം ചെയ്യുക. അതേസമയം, 2017ൽ പുറത്തിറങ്ങിയ നാം ഷബാനയാണ് പൃഥ്വിരാജ് ഏറ്റവും ഒടുവിൽ അഭിനയിച്ച ഹിന്ദി സിനിമ .