പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദി സഞ്ചരിച്ച കാർ കർണാടകയിൽ അപകടത്തിൽപ്പെട്ടു

single-img
27 December 2022

പ്രധാനമന്ത്രി നരേന്ദ്ര മോദിന്റെ സഹോദരൻപ്രഹ്ലാദ് മോദി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കർണാടകയിലെ മൈസൂരുവിനു സമീപം കാഡ്കൊല്ല എന്ന പ്രദേശത്തിന് സമീപമാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം. പ്രഹ്ലാദ് മോദി മൈസൂരിൽ നിന്ന് ചാമരാജനഗറിലേക്കും ബന്ദിപ്പൂരിലേക്കും നീങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രഹ്ലാദ് മോദി ഉൾപ്പെടെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരെയെല്ലാം ജെഎസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എല്ലാവര്ക്കും പ്രഥമശുശ്രൂഷയും മറ്റ് വൈദ്യപരിശോധനകളും നടത്തി. പ്രഹ്ലാദ് മോദിയുടെ ചെറുമകന്റെ തലയ്ക്ക് ചെറിയ പരിക്കുണ്ട്. കാറിലുണ്ടായിരുന്ന അഞ്ച് പേർ പ്രഹ്ലാദ് മോദി, മകൻ മെഹുൽ മോദി, മരുമകൾ, കൊച്ചുമകൻ മേനത്ത് മെഹുൽ മോദി, ഇവരുടെ ഡ്രൈവർ സത്യനാരായണൻ എന്നിവരാണ്.