റഷ്യയുടെ 200 വർഷത്തെ ചരിത്രം തിരുത്തി പുടിൻ ; അഞ്ചാം തവണയും പ്രസിഡന്റ്

single-img
18 March 2024

റഷ്യയുടെ 200 വർഷത്തെ ചരിത്രം പരിശോധിച്ചാൽ അതിൽ ഏറ്റവുമധികം കാലം ഭരണത്തിലിരിക്കുന്ന നേതാവായി വ്ലാദിമിർ പുടിൻ മാറുകയാണ് . അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി സ്ഥാനമേറ്റതോടെയാണ് ചരിത്രത്തിൽ ഏറ്റവുമധികം കാലം അധികാരത്തിലെത്തുന്ന ഭരണാധികാരിയായി പുടിൻ മാറിയത്. 2030 വരെ ഇനിയും പുടിൻ ഭരണം തുടരും.

പടിഞ്ഞാറൻ ലോകത്തെ തള്ളി ഉക്രൈനെ ആക്രമിക്കുക എന്ന തന്റെ തീരുമാനം ശരിവെക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ പുടിൻ മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ ഏകദേശം 60 ശതമാനം പ്രദേശങ്ങളിലെയും വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 87 ശതമാനം വോട്ടുകൾ പുടിൻ നേടിയതായാണ് റിപ്പോർട്ടുകൾ . നേരത്തെ 2018ൽ നടന്ന തെരഞ്ഞെടുപ്പിൽ 67.5 ശതമാനം പോളിങ് നിരക്കിനെ അപേക്ഷിച്ച് ഈ വർഷം 74.22 ശതമാനം ആളുകൾ വോട്ട് ചെയ്തുവെന്നും റിപ്പോർട്ടുകൾ കാണിക്കുന്നു.