അയോധ്യയിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു

single-img
1 May 2024

അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ന് വൈകിട്ടായിരുന്നു രാഷ്ട്രപതി രാമക്ഷേത്രത്തില്‍ എത്തിയത്.ആദ്യം അയോധ്യയിലെ ഹനുമാന്‍ഗര്‍ഹി ക്ഷേത്രത്തിലാണ് രാഷ്ട്രപതി ദര്‍ശനം നടത്തിയത്. അവിടെ സരയൂ പൂജയും ആരതിയും നടത്തി.

2024 ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രാണ പ്രതിഷ്ഠ ചടങ്ങിന് നേതൃത്വം നല്‍കിയത്. ആ ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിച്ചിരുന്നില്ല. വിഷയത്തിൽ വലിയ വിമര്‍ശനമാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ഉയര്‍ത്തിയത്.

ആദിവാസി വിഭാഗത്തില്‍ നിന്നുള്ളതിനാലാണ് രാഷ്ട്രപതിയെ ഒഴിവാക്കിയതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. അതേസമയം ഈ ആരോപണങ്ങള്‍ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് തള്ളിയിരുന്നു.