ശോഭ സുരേന്ദ്രനെതിരെ പ്രകാശ് ജാവദേക്കർ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി

single-img
30 April 2024

ദല്ലാൾ നന്ദകുമാർ – ഇപി ജയരാജൻ വിഷയത്തിൽ ബിജെപിയിൽ ശോഭ സുരേന്ദ്രനെതിരെ പടയൊരുക്കം. പ്രകാശ് ജാവദേക്കർ ശോഭക്കെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് ദല്ലാൾ നന്ദകുമാർ ശോഭാ സുരേന്ദ്രനെതിരെ ഉയർത്തിയ ആരോപണങ്ങൾ മറച്ചുവെക്കാനാണ് ഇ പി വിഷയം ഉയർത്തിയതെന്ന് ഔദ്യോഗിക വിഭാഗം അഭിപ്രായപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ വിവാദം ഉണ്ടാക്കി ബിജെപി അജണ്ട തന്നെ ശോഭ സുരേന്ദ്രൻ പൊളിച്ചു എന്ന് പരാതിയുണ്ട്. തെരഞ്ഞെടുപ്പ് അടുത്തുവന്ന അവസാന ദിവസങ്ങളിൽ മോദി ഗ്യാരന്റി എന്ന തെരഞ്ഞെടുപ്പ് സ്ലോഗൻ തന്നെ ശോഭ പൊളിച്ചുവെന്നും പാർട്ടിക്കുള്ളിൽ ആരോപണം നിലനിൽക്കുന്നു.

കേന്ദ്രമന്ത്രിയായ വി മുരളീധരൻ വിഭാഗം നേതാവ് പി രഘുനാഥ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പരസ്യമായി പാർട്ടിക്കുള്ളിലെ അതൃപ്തി തുറന്ന് കാട്ടി രംഗത്തുവന്നത്.