സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളും കെട്ടിടങ്ങളും പൂട്ടി സീല്‍ ചെയ്തു തുടങ്ങി

single-img
29 September 2022

കേന്ദ്രം നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് നടപടിയാരംഭിച്ചു. സംഘടനയുടെ ഓഫീസുകളും കെട്ടിടങ്ങളും പൂട്ടി സീല്‍ ചെയ്തു തുടങ്ങി. ആലുവയിൽ പ്രവർത്തിച്ചിരുന്ന പെരിയാര്‍ വാലി ട്രസ്റ്റ് എന്ന സ്ഥാപനം പറവൂര്‍ തഹസീല്‍ദാരുടെ സാന്നധ്യത്തില്‍ പൊലീസ് അടച്ചുപൂട്ടി മുദ്ര വച്ചു.

ഇപ്പോഴും എന്‍ എ ഐ യും സംസ്ഥാന പൊലീസും ചേര്‍ന്ന് വിവിധ ഇടങ്ങളില്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. സംഘടനയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പ്രവര്‍ത്തകനെ നീരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടർ പുറപ്പെടുവിക്കുന്ന ഉത്തരവോടെയേ ഓഫീസുകളും കെട്ടിടങ്ങളും സീല്‍ ചെയ്യാന്‍ പാടുളളു.

നിരോധനവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കാൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തില്‍ കൂടിയ ഉന്നത തല യോഗത്തിന്റെ നിര്‍ദേശങ്ങളെ തുടര്‍ന്നാണ് നടപടികള്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയത്.