പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി

single-img
28 September 2022

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൽ സത്താർ. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ അംഗങ്ങളോടും അഭ്യർഥിക്കുന്നതായും അബ്‌ദുൽ സത്താർ പ്രസ്‌താവനയിലൂടെ അറിയിച്ചു.

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച ഇന്ത്യൻ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. മഹത്തായ നമ്മുടെ രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും പ്രസ്‌താവനയിൽ പറയുന്നു.

അ​തേ​സ​മ​യം അ​ബ്ദു​ള്‍ സ​ത്താ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സ​ത്താ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. രാ​വി​ലെ നി​രോ​ധ​ന​ത്തെ കു​റി​ച്ച് പ്ര​തി​ക​രി​ച്ച അ​ബ്ദു​ള്‍ സ​ത്താ​ര്‍, കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു