പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; പൊലീസ് സാധ്യമായതെല്ലാം ചെയ്തു: കാനം രാജേന്ദ്രന്‍

single-img
24 September 2022

കഴിഞ്ഞ ദിവസം കേരളത്തിൽ പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പൊലീസ് സാധ്യമായതെല്ലാം ചെയ്തുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേസ് എടുക്കാനാണ് പൊലീസിന് അധികാരമുള്ളതെന്നും അത് അവര്‍ ചെയ്തുവെന്നും കാനം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ഹർത്താലിൽ പൊലീസ് കൃത്യമായി സംരക്ഷണം ഉറപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേപോലെ തന്നെ, നിലവിൽ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് 3 ടേം ആണ് പാര്‍ട്ടി ഭരണഘടന പറയുന്നത്. ഇതുപ്രകാരം താന്‍ തുടരുമെന്നോ ഒഴിയുമെന്നോ പറയുന്നില്ല. സിപിഐയില്‍ വിഭാഗീയത ഉണ്ടെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. മത്സരം നടക്കുന്നതിനെ ഗ്രൂപ്പ് എന്ന് ബ്രാന്‍ഡ് ചെയ്യുന്നത് ശരിയല്ലെന്നും കാനം പറഞ്ഞു.