തെരുവ് നായ്ക്കളെ കണ്ട് ഭയന്നോടിയ പൊലീസ് നായ സ്‌കൂട്ടറിടിച്ച് ചന്തു

single-img
5 December 2022

തെരുവ് നായക്കൂട്ടത്തെ കണ്ട് ഭയന്നോടിയ എറണാകുളം സിറ്റി പൊലീസിന് കീഴിലുള്ള ഹില്‍പാലസ് ഡോഗ്‌സ്വാഡിലുള്ള ഒലിവർ സ്‌കൂട്ടറിടിച്ച് ചന്തു. ശനിയാഴ്ച്ച രാത്രി 8.30നായിരുന്നു സംഭവം

ഒലിവറിനെ പരിപാലകന്‍ മൂത്രമൊഴിപ്പിക്കാനായി സമീപത്തെ ഗ്രൗണ്ടില്‍ കൊണ്ട് പോയതോടെയാണ് സംഭവങ്ങൾക്കു തുടക്കമായത്. ഒലിവറിനെ കണ്ടതും ഒരുകൂട്ടം തെരുവുനായകള്‍ പ്രകോപിതരായി പാഞ്ഞടുക്കുകയായിരുന്നു. ഇത് കണ്ടു പേടിച്ച ഒലിവർ പൊലീസുകാരന്റെ കൈയില്‍ നിന്നും ലീഷ് വിട്ട് ഓടുകയും, റോഡിലൂടെ പോകുന്ന സ്‌കൂട്ടറിന് മുന്നിൽ അകപ്പെടുകയായിരുന്നു

പരിക്കേറ്റ നായയെ എരൂരിലെ പെറ്റ് കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂർ പൊലീസ് അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയാണ് ഹിൽപാലസ് പൊലീസ് സ്ക്വാഡിൽ എത്തിയത്.

നായയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഹില്‍പാലസിലെ ഡോഗ്‌സ്വാഡ് ആസ്ഥാനത്ത് സംസ്‌കരിച്ചു. ഡി.എച്ച്.ക്യു. കമാന്‍ഡന്‍ഡ് കെ.സുരേഷ്, സ്റ്റേറ്റ് ലെവല്‍ കെ -9 ചാര്‍ജ് ഓഫിസര്‍ എസ്.സുരേഷ്, പൊലീസ് വെറ്ററിനറി സര്‍ജന്‍ ബി.എസ്. സുമന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.