17 വയസായ പെൺകുട്ടിയുടെയും മാതാവിന്റെയും പരാതി; യെഡിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്

single-img
15 March 2024

17 വയസായ പെൺകുട്ടിയുടെയും മാതാവിന്റെയും പരാതിയിൽ മുതിർന്ന ബിജെപി നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ യെഡിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്. ബെംഗളൂരു പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഒരിക്കൽ ഔദ്യോഗിക കൂടികാഴ്ചക്കിടെ പെൺകുട്ടിയോട് യെഡിയൂരപ്പ മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവത്തിൽ ഇതുവരെ യെഡിയൂരപ്പ പരസ്യ പ്രതികരണമോ മറ്റോ നടത്തിയിട്ടില്ല.