മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാം തുടരും

single-img
18 March 2023

സംസ്ഥാനത്തെ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാം തുടരും. ഇതുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. ഭാരവാഹികളെ തീരുമാനിക്കാനിക്കുന്നതിനായി കൗണ്‍സില്‍ യോഗം തുടരും.

അതേസമയം, ജില്ലാ കൗണ്‍സിലുകള്‍ ചേരാതെയാണ് സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നതെന്ന പരാതിയുമായി കോടതിയെ സമീപിച്ചവര്‍ ഇനി പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്ന് ജില്ല കൗണ്‍സില്‍ അംഗങ്ങള്‍ നല്‍കിയ പരാതിയില്‍ ജില്ല കൗണ്‍സിലുകള്‍ ചേരാതെ യോഗം വിളിക്കാന്‍ പാടില്ലെന്ന് കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയാണ് സംസ്ഥാന കൗണ്‍സില്‍ ഇന്ന് യോഗം ചേര്‍ന്നത്.