പിണറായിക്ക് താങ്ങും തണലുമായി എന്നും ബിജെപി ഉണ്ട്; മുഖ്യമന്ത്രിയെ നാറി എന്ന് വിളിച്ച് കെ സുധാകരൻ

single-img
27 February 2024

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ നാറി എന്ന് വിളിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായി വിജയന് പണം മാത്രമാണ് ലക്ഷ്യമെന്നും അഴിമതി നടത്തി പണം ഉണ്ടാക്കി കുടുംബത്തെയും മക്കളെയും പോറ്റുകയാണ് അദ്ദേഹമെന്നും കെ സുധാകരൻ പറഞ്ഞു.

ജനങ്ങളുടെ ആഗ്രഹം അറിയുന്ന മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇല്ല ഇപ്പോൾ. ഈ നാട്ടിൽ ഒരു സർക്കാരില്ലാത്ത അവസ്ഥയാണ്. നരേന്ദ്രമോദി പറഞ്ഞ രണ്ട് അക്ക സീറ്റ് പിണറായിയുമായുള്ള അഡ്ജസ്റ്റ്മെന്റാണ്. പിണറായിക്ക് താങ്ങും തണലുമായി എന്നും ബിജെപിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു .കേരളത്തിൽ ഇത്തവണ ബിജെപി രണ്ടക്കം കടക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അവകാശപ്പെട്ടത്.