പി സി ജോർജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസി: വെള്ളാപ്പള്ളി നടേശൻ

single-img
12 February 2024

ബിജെപിയിൽ ചേർന്ന പി സി ജോർജിനെ കേരളത്തിൽ ആരും വിശ്വസിക്കില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പി സി ജോർജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസി ആണെന്നും അദ്ദേഹം പറഞ്ഞു .

വേറെ എങ്ങും സ്ഥലം ഇല്ലാതെ വന്നപ്പോൾ ബിജെപിയിൽ ചേർന്നതാണെന്നും ബിജെപി കാണിച്ചത് തെറ്റ് ആണെന്നും പി. സി ജോർജ് മത്സരിച്ചാൽ ദയനീയ പരാജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.