എന്റെ ഇഡ്ഡലി ഞാൻ തരൂല്ലാ; സോഷ്യൽ മീഡിയയിലൂടെ ‘പൊടി ഇഡ്ഡലി’ പരിചയപ്പെടുത്തി പാർവതി

single-img
18 November 2022

സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാമിൽ പാർവതി പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എല്ലായ്പ്പോഴും ഭക്ഷണ പ്രിയയായ പാർവതി ഇവിടെ ആരാധകർക്കായി ഒരു പ്രഭാത ഭക്ഷണത്തെ പരിചയപ്പെടുത്തുകയാണ്. ‘പൊടി ഇഡ്ഡലി’ യുടെ ചിത്രം കൊച്ചി പാലരിവട്ടത്തുള്ള മൈസൂർ രാമൻ ഇഡ്ഡലി ഭക്ഷണശാലയിൽ നിന്നാണ് എടുത്തിട്ടുള്ളത് . എന്റെ ഇഡ്ഡലി ഞാൻ തരൂല്ലാ.. എന്നായിരുന്നു പാർവതി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

പലതരത്തിലുള്ള രുചികരമായ ഇഡ്ഡലികൾ നൽകുന്നതിൽ പ്രശസ്തമായ സ്ഥലമാണ് മൈസൂർ രാമൻ. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് പാർവതിയുടെ പോസ്റ്റിനു കമന്റുമായി എത്തിയിരിക്കുന്നത്. പ്രശസ്ത നടി പദ്മപ്രിയയും ചിത്രത്തിന് കമന്റ്‌ ചെയ്തിട്ടുണ്ട്. ഇതൊന്നും ശരിയല്ല എന്നാണ് തമാശ രൂപേണ പദ്മപ്രിയ കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/ClFdmDDqtjs/