മന്ത്രി സ്ഥാനത്തിനൊപ്പം എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന തീരുമാനം പാർട്ടി എടുത്തിട്ടില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
9 September 2022

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രിസ്ഥാനത്തിന് പുറമെ എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്ന വാർത്തകൾ തള്ളി എംവി ഗോവിന്ദൻ മാസ്റ്റർ . നിലവിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന തീരുമാനം പാർട്ടി എടുത്തിട്ടില്ല. മുൻപ് താൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചത് എംഎൽഎ പദവിയിൽ തുടർന്നു കൊണ്ടായിരുന്നുവെന്നും ഗോവിന്ദൻ രാജി വാർത്തകൾ തള്ളിക്കൊണ്ട് ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇതോടൊപ്പം തന്നെ താൻ അനർഹമായ രീതിയിൽ ആർക്കും പാർട്ടി ജോലിക്ക് ശുപാർശ ചെയ്യില്ലെന്ന് പ്രിയ വർഗ്ഗീസുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് കൊണ്ട് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പക്ഷെ കമ്യൂണിസ്റ്റുകാരൻ ആയത് കൊണ്ട് ജോലി പാടില്ല എന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.