പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; യുവതിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം

single-img
11 June 2024

കോഴിക്കോട്ടെ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതി നൽകിയ യുവതിയെ കാണാനില്ലെന്ന് പരാതിയിൽ അന്വേഷണം. യുവതിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു. യുവതിക്കായി തെരച്ചിൽ ഊർജിതമാക്കി. കേസിൽ പ്രതിയായ രാഹുൽ തന്നെ ഉപദ്രവിച്ചിച്ചിട്ടില്ലെന്നും പരാതിയിൽ പറഞ്ഞതെല്ലാം കള്ളമാണെന്നും വെളിപ്പെടുത്തി യുവതി ഇന്നലെ സോഷ്യൽ മീഡിയയി ൽ വീഡിയോ പങ്കുവെച്ചിരുന്നു.

ആകെ രണ്ട് വീഡിയോകൾ യുവതി പുറത്ത് വിട്ടത്. ഇതിലെ രണ്ടാമത്തെ വീഡിയോയിൽ തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സുരക്ഷിതയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു വീഡിയോ. ഒരാഴ്ചയായി പെൺകുട്ടിയെ കുറിച്ച് വിവര ഒന്നുമില്ലെന്ന് വീട്ടുകാർ പറഞ്ഞു. തിരുവനന്തപുരത്ത് ജോലി സ്ഥലത്തേക്ക് പോകുമെന്നാണ് പറഞ്ഞിരുന്നത്.

എന്നാൽ കഴിഞ്ഞദിവസമാണ് പെൺകുട്ടി ജോലി സ്ഥലത്തില്ലെന്ന് അറിഞ്ഞതെന്ന് വീട്ടുകാർ പറയുന്നു അതേസമയം കേസിൽ കുറ്റപത്രം അടുത്താഴ്ച സമർപ്പിക്കും. അഞ്ച് പ്രതികളാണ് കേസിലുള്ളത്. മൂവായിരത്തോളം പേജുള്ള കുറ്റപത്രമാണ് കേസിൽ സമർപ്പിക്കുന്നത്.