സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കയുടെ സഹായം തേടി പാകിസ്ഥാന്‍

single-img
26 January 2023

മാറ്റമില്ലാതെ തുടരുന്ന സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ അമേരിക്കയുടെ സഹായം അഭ്യര്‍ത്ഥിച്ച് പാകിസ്ഥാന്‍. അന്താരാഷ്ട്ര നാണ്യ നിധിയിൽ നിന്നും എത്രയും വേഗം വായ്പ വേഗം ലഭിക്കാന്‍ സഹായിക്കണമെന്ന് പാക് ധനമന്ത്രി ഇഷാക് ദാര്‍ ഇസ്ലാമാബാദ് സന്ദര്‍ശിക്കുന്ന യുഎസ് പ്രതിനിധി സംഘത്തോട് അഭ്യര്‍ത്ഥിച്ചു.

അടുത്തിടെയുണ്ടായ വെള്ളപ്പൊക്കവും മറ്റ് ബാഹ്യ പ്രശ്‌നങ്ങളും സൃഷ്ടിച്ച പ്രതിസന്ധി യുഎസ് മനസിലാക്കണമെന്നും ദര്‍ അഭ്യര്‍ത്ഥിച്ചു. വായ്പയുടെ ബന്ധപ്പെട്ട അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങളെല്ലാം പാകിസ്ഥാന്‍ പാലിക്കുമെന്നും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പുറത്തു കടക്കാന്‍ കടുത്ത നടപടികളെടുക്കുമെന്നും പാക് ധനമന്ത്രി യുഎസ് സംഘത്തിന് ഉറപ്പ് കൊടുത്തു.

അതേസമയം, നിലവിൽ പ്രകൃതി വാതകം, വൈദ്യുതി എന്നിവയുടെ വില കൂട്ടുകയും പ്രീപെയ്ഡ് മീറ്ററുകളിലേക്ക് മാറുകയും ചെയ്യുക, എംപിമാരുടെ ശമ്പളം 15% വെട്ടിക്കുറയ്ക്കുക, ഇന്റലിജന്‍സ് ഏജന്‍സികളുടെ ഫണ്ട് വെട്ടിക്കുറയ്ക്കുക തുടങ്ങി വിവിധ നടപടികളാണ് ആലോചനയിലുള്ളത്. പക്ഷെ ജനവികാരം എതിരാകുമെന്നതിനാല്‍ ഇത്തരം കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ ഷെരീഫ് സര്‍ക്കാരിന് മടിയുണ്ട്.