പണ്ട് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞു; ഇന്ന് ബിഗ് സ്ക്രീനില്‍ ഫാഫയുടെ പകര്‍ന്നാട്ടം

single-img
9 May 2024

ഫഹദ് ഫാസിൽ നായകനായി എത്തി വലിയ വിജയം സ്വന്തമാക്കിയ ആവേശം ഇന്ന് ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ രം​ഗൻ എന്ന കഥാപാത്രമായി ഫഹദ് ഫാസിൽ സ്ക്രീനിൽ ‘പൂണ്ടുവിളയാടി’യപ്പോൾ ആവേശം പ്രേക്ഷക മനസിലും അലതല്ലി.

ഫഹദ് ചെയ്തത് പോലെ രം​ഗൻ എന്ന കഥാപാത്രത്തെ ഇത്രയും ചടുലവും ഊർജസ്വലവുമായി അവതരിപ്പിക്കാൻ ഇന്ത്യയിൽ മറ്റൊരു നടനും സാധിക്കില്ലെന്നാണ് ഒരാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘പണ്ട് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞു. ഇന്ന് ബിഗ് സ്ക്രീനില്‍ ഫാഫയുടെ പകര്‍ന്നാട്ടം. ഇത് രംഗണ്ണന്‍ യുഗം’, എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

” നമ്മൾ ഒരിക്കലും ചിന്തിക്കാത്ത ​​ഗ്യാങ്സ്റ്ററിനെയാണ് സിനിമയിൽ കാണാൻ സാധിക്കുന്നത്. ഫഹദ് കസറിത്തെളിഞ്ഞിട്ടുണ്ട്. സംവിധായകൻ അദ്ദേഹത്തെ അഴിച്ച് വിട്ടെന്ന് ഉറപ്പാണ്. റിപ്പീറ്റ് വാല്യു ഉള്ള പക്കാ ​ഗ്യാങ്സ്റ്റർ കോമഡി ഇമോഷണൽ ​ഡ്രാമയാണ് ആവേശം”, എന്നാണ് മറ്റൊരാളുടെ കമന്റ്.

കോമഡിചെയ്ത് പെട്ടെന്ന് ​ഗ്യാങ്സ്റ്ററിലേക്കുള്ള ഫഹദിന്റെ മറ്റാം അതി​ഗംഭീരമായിരുന്നുവെന്നും ചിലർ കുറിക്കുന്നുണ്ട്. തിയറ്ററിൽ റിലീസ് ചെയ്തപ്പോഴും ഇതേ അഭിപ്രായം അയിരുന്നു പ്രേക്ഷകർക്ക് എന്നതും ശ്രദ്ധേയമാണ്.