ഐഒഎ തെരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി; അഞ്ജു ബോബി ജോർജ് ഒന്നാമത്

single-img
9 November 2026

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) വിഭാഗത്തിലേക്ക് നടന്ന വോട്ടെടുപ്പിൽ നിലവിലെ അധ്യക്ഷ പി.ടി. ഉഷയ്ക്ക് തോൽവി. മലയാളി താരം അഞ്ജു ബോബി ജോർജ് 53 വോട്ടുകളോടെ ഒന്നാം സ്ഥാനത്ത് വിജയിച്ചു.

റാണി രാംപാൽ (50), ഡോല ബാനർജി (45), സൈന നെഹ്‌വാൾ (43) എന്നിവരാണ് വിജയിച്ച മറ്റ് താരങ്ങൾ. പി.ടി. ഉഷയ്ക്ക് 40 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

ഡിസംബർ അഞ്ചിന് നടക്കുന്ന ഐഒഎ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനിരുന്ന ഉഷയ്ക്ക് ഈ പരാജയം വലിയ തിരിച്ചടിയായി. എസ്ഒഎം വിഭാഗത്തിൽ വിജയിച്ചാലേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയുമായിരുന്നുള്ളൂ. പുരുഷ വിഭാഗത്തിൽ ഗഗൻ നരംഗ്, വിജേന്ദർ സിങ്, യോഗേശ്വർ ദത്ത്, കമലേഷ് മേത്ത എന്നിവർ നേരത്തേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.