തീരുമാനമായി; പി സരിൻ സിപിഎം സ്വതന്ത്രനായി മത്സരിക്കും
18 October 2024
ഒടുവിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ തീരുമാനമായി. കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ ഡോ പി സരിൻ സിപിഎം സ്വതന്ത്രനായി മണ്ഡലത്തിൽ മത്സരിക്കും. പാർട്ടി ചിഹ്നമില്ലാതെയായിരിക്കും മത്സരിക്കുക.
സാധാരണക്കാരുടെ നിഷ്പക്ഷമായ പൊതു വോട്ടുകൾ കൂടി സമാഹരിക്കുക ലക്ഷ്യമിട്ടാണ് പാർട്ടി ചിഹ്നം വേണ്ടെന്ന്‌വെക്കുന്നത്. നേരത്തെ കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിനെ പാലക്കാട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനവുമായി സരിൻ എത്തിയിരുന്നു. നെഗറ്റീവ് വോട്ടുകൾ മാത്രം പ്രതീക്ഷിക്കുന്ന കോൺഗ്രസിന് 2026 ലും കേരളത്തിൽ ജയിക്കാനാവില്ല. രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കളുടെ പെട്ടി തൂക്കിയാണെന്ന് കോൺഗ്രസ് പ്രവർത്തകർക്കറിയാമെന്നും പി സരിൻ പരിഹസിച്ചു