യൂണിഫോം സിവിൽ കോഡിനെ എതിർക്കുന്നത് ഭരണഘടനയെ എതിർക്കുന്നതിന് തുല്യം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

single-img
15 July 2023

യൂണിഫോം സിവില്‍ കോഡിൽ ഇതാദ്യമായി നിലപാട് വ്യക്തമാക്കി കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യുസിസിയെ എതിര്‍ക്കുന്നത് ഭരണഘടനയെ എതിര്‍ക്കുന്നതിന് തുല്ല്യമാണെന്നും ഭരണഘടനയ്‌ക്കൊപ്പമാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഇതേവരെ യൂണിഫോം സിവില്‍ കോഡിലെ ഡ്രാഫ്റ്റ് പുറത്ത് വന്നിട്ടില്ല. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിനും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കാവുന്നതാണ്. വിശ്വാസത്തിനോ ഭരണഘടനയ്‌ക്കോ എതിരേ ഡ്രാഫ്റ്റില്‍ ഉണ്ടെങ്കില്‍ അത് എതിര്‍ത്താല്‍ പോരേയെന്നും അദ്ദേഹം ചോദിക്കുന്നു.

അതേസമയം, വിവാദങ്ങള്‍ക്കിടെ ഏകീകൃത സിവില്‍ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാര്‍ ഇന്ന് വൈകുന്നേരം കോഴിക്കോട് നടക്കും. വൈകീട്ട് നാല് മണിക്ക് സ്വപന നഗരിയിലെ ട്രേഡ് സെന്ററിലാണ് പരിപാടി.സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാര്‍ ഉദ്ഘാടനം ചെയ്യും.