ബത്തേരി കോഴക്കേസ്‌; കേരളത്തില്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്നത് ഓപ്പറേഷന്‍ താമര: പ്രസീത അഴീക്കോട്

single-img
21 September 2022

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി ബന്ധപ്പെട്ട ബത്തേരി കോഴക്കേസില്‍ വിവാദ ഫോണ്‍ സംഭാഷണങ്ങളിലെ ശബ്ദം കെ സുരേന്ദ്രന്റേത് തന്നെയെന്ന ഫോറസിക് റിപ്പോര്‍ട്ട് ഇന്ന് പുറത്തു വന്ന സാഹചര്യത്തില്‍. പ്രതികരണവുമായി പ്രസീത അഴീക്കോട്.

തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന കെ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രസീത ഒരു മാധ്യമത്തിനോട് പ്രതികരിക്കവേ പറഞ്ഞു. കേരളത്തില്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്നത് ഓപ്പറേഷന്‍ താമരയാണെന്നും ചെറിയ പാര്‍ട്ടികളെയും നേതാക്കളെയും വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പ്രസീത പറയുന്നു.

ആദിവാസി സംഘടനാ നേതാവായ സി കെ ജാനുവിനെ മറയാക്കി രാഷ്ട്രീയ കച്ചവടമാണ് നടന്നത്. തെളിവുകള്‍ പുറത്തുവിട്ടപ്പോള്‍ തന്നെ വേട്ടയാടി. എല്ലാം അതിജീവിച്ചാണ് സത്യത്തിനായി നിലകൊണ്ടതെന്നും പ്രസീത പറയുന്നു. അതേസമയം, കേസിൽ സുരേന്ദ്രനും സികെ ജാനുവിനും എതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.