ജനവിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം; കോണ്‍ഗ്രസ്, ബിജെപി, ജെഡിഎസ് ക്യാംപുകളില്‍ കരുനീക്കങ്ങള്‍ സജീവം


ജനവിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ്, ബിജെപി, ജെഡിഎസ് ക്യാംപുകളില്‍ കരുനീക്കങ്ങള്‍ സജീവം
തൂക്കു സഭയ്ക്കുള്ള സാധ്യത പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ബെഗളൂരു കേന്ദ്രീകരിച്ചുള്ള തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്.ഇരുകൂട്ടരും സമീപിച്ചിട്ടുണ്ടെന്നും തന്‍റെ ആവശ്യം അംഗീകരിക്കുന്നവരുമായി സഹകരിക്കുമെന്നും ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി വ്യക്തമാക്കി.ജനവിധിയില്‍ എന്നും നാടകീയത ഒളിച്ച് വയ്ക്കുന്ന കര്‍ണാടകയില്‍ ഇക്കുറി ആര്‍ക്കെങ്കിലും കേവല ഭൂരിപക്ഷം നേടാനാകുമോ? അതോ ഇക്കുറിയും തൂക്കുസഭയ്ക്കാണോ സാധ്യത? തെരഞ്ഞെടുപ്പിന്‍റെ കേളികൊട്ട് തുടങ്ങിയത് മുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്ന് ഈ ചോദ്യങ്ങള്‍ക്ക് എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കും കൃത്യമായ സൂചന നല്‍കാനായിട്ടില്ല. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പകുതിയും തൂക്കുസഭയ്ക്കുള്ള സാധ്യത പ്രവചിച്ചതോടെ വിലപേശല്‍ തന്ത്രവുമായി ജെഡിഎസ് രംഗത്തെത്തിക്കഴിഞ്ഞു.അധികാരം പിടിക്കാന്‍ ആരുമായും സഖ്യത്തിന് തയ്യാറെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. ബിജെപിയും കോണ്‍ഗ്രസും പിന്തുണ തേടി സമീപിച്ചിട്ടുണ്ടെന്നും 50ലേറെ സീറ്റുകള്‍ നേടി നിര്‍ണായക ശക്തി ആകുമന്നും കുമാരസ്വാമി അവകാശപ്പെട്ടു. അതേസമയം ആരുമായും ധാരണയിലെത്തിയിട്ടില്ലെന്നും അന്തിമ ഫലം പുറത്ത് വന്നശേഷം മാത്രമേ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവൂ എന്നും ജെഡിഎസ് സംസ്ഥാന പ്രസിഡന്‍റ് സിഎം ഇബ്രാഹിം പറഞ്ഞു.
ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്ന കോണ്‍ഗ്രസും തിരക്കിട്ട കരനീക്കങ്ങളിലാണ്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല അടക്കമുള്ള നേതാക്കള്‍ ബെഗളൂരുവിലെത്തി. ഇന്ന് രാത്രി 9 മണിക്ക് 224 സ്ഥാനര്‍ഥികളുടേയും സൂം മീറ്റിംഗ് നടത്തും. ഭൂരിപക്ഷം ഉറപ്പിച്ചാല്‍ ഉടനെ വിജയികളായ എല്ലാവരോടും ഉടനെ ബെംഗളൂരുവിലെത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേവലഭൂരിപക്ഷം കിട്ടിയാല്‍ ഉടന്‍ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
ബിജെപി ക്യാമ്ബിലും ചര്‍ച്ചകള്‍ സജീവമാണ്. ബിഎസ് യെദിയൂരപ്പയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും അടക്കമുള്ള നേതാക്കള്‍ ബെംഗളൂരുവിലുണ്ട്. സ്വന്തം നിലയില്‍ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഭരണം കൈവിട്ട് പോവാതിരിക്കാനുള്ള പദ്ധതികളാണ് പാര്‍ട്ടി ആസൂത്രണം ചെയ്യുന്നത്. ധര്‍മ്മേന്ദ്ര പ്രധാന്‍ അടക്കമുള്ള കേന്ദ്ര നേതാക്കളും ചര്‍ച്ചകള്‍ക്ക് എത്തി.