കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കോവിഡ് കേസുകൾ മാത്രം

single-img
26 December 2023

കേരളത്തിന് ആശ്വാസമായി കോവിഡ് കണക്കുകൾ. സംസ്ഥാനത്താകെ ഇന്നലെ 32 പുതിയ കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. ഇതോടുകൂടി സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 3096 ആയി. അതേസമയം രാജ്യമാകെ ഇന്നലെ മൂന്ന് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ കോവിഡ് കേസുകൾ ഓരോ ദിവസവും കൂടുകയാണ്. ഇന്നലെ 92 കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. നിലവിൽ, കർണാടകയിൽ ജെഎൻ.1 ന്റെ 34 സജീവ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പക്ഷെ സംസ്ഥനത്തെ നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കോവിഡ് ഉപവകഭേദം അപകടകരമാണെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഓക്സിജൻ, കിടക്കകൾ, വെന്റിലേറ്ററുകൾ, മരുന്ന് തുടങ്ങിയ അവശ്യ മെഡിക്കൽ വിഭവങ്ങളുടെ സമൃദ്ധമായ വിതരണം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇന്നലെ ചേർന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. അതേസമയം കേരളത്തിൽ കഴിഞ്ഞ ദിവസം കോവിഡ് വകഭേദമായ ജെഎൻ.1 സ്ഥിരീകരിച്ചിരുന്നു. നാല് പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തിരുവനന്തപുരത്ത് ഒരാൾക്ക് രോഗം ബാധിച്ചിരുന്നു.

തമിഴ്നാട്ടിൽ നാല് പേർക്ക് കോവിഡ് ഉപവകഭേദമായ ജെഎൻ.1 സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു. നവംബറിൽ വിദഗ്ധ പരിശോധനയ്ക്ക്അയച്ച സാമ്പിളുകളുടെ ഫലം ആണ് ഇപ്പോൾ വന്നതെന്നും, 4 പേരും രോഗമുക്തർ ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.