മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം; പിഡിപി നേതാവ് നിസാര്‍ മേത്തറിനെ സസ്‌പെന്റ് ചെയ്തു

single-img
30 June 2023

അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച കേസില്‍ പിഡിപി നേതാവ് നിസാര്‍ മേത്തറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകയുടെ പേരുവിവരങ്ങള്‍ സൈബറിടത്തില്‍ വെളിപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

പിഡിപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു നിസാര്‍ മേത്തറിനെതിരെ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തി നിസാറിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തിരുന്നു.

പിന്നാലെ മാധ്യമപ്രവര്‍ത്തകയുടെ പേരുവിവരങ്ങള്‍ സൈബറിടത്തില്‍ വെളിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുക്കുകയുണ്ടായി. നിലവിൽ പൊലീസ് പ്രതിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.