പൊലീസ് പട്രോളിംഗിനിടെ കണ്ണൂരിൽ റോഡരികിൽ ബോംബ് പൊട്ടിത്തെറിച്ചു

single-img
13 May 2024

കണ്ണൂർ ജില്ലയിലെ ചക്കരക്കല്ലിൽ റോഡരികിൽ ബോംബ് പൊട്ടിത്തെറിച്ചു. ബാവോട് ഇന്ന് പുലർച്ചെ നാല് മണിയോടെ രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്.

നേരത്തെ പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇവിടെ കൊടിതോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്‌നങ്ങളുണ്ടായി. ഈ പശ്ചാത്തലത്തിലാണ് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയത്. നിലവിൽ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.