എൻഎസ്എസിന്‍റെ തുടർപ്രതിഷേധം അവരുടെ സംഘടനയുടെ തീരുമാനം; ‘മിത്ത്’ വിവാദത്തിൽ തുഷാർ വെള്ളാപ്പള്ളി

single-img
5 August 2023

സ്പീക്കർ എഎൻ ഷംസീറിന്‍റെ പരാമർശത്തിലെ വിവാദത്തിൽ വിശ്വാസികളെ ഹനിക്കുന്ന പ്രസ്താവനകൾ ഉണ്ടാകാൻ പാടില്ലെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു. എൻഎസ്എസിന്‍റെ തുടർപ്രതിഷേധം അവരുടെ സംഘടനയുടെ തീരുമാനമാണെന്നും ഈ വിഷയത്തിൽ എസ്എൻഡിപി യോഗം തീരുമാനമെടുത്തിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ഇന്ന് ‘മിത്ത്’ വിവാദത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ഷംസീറിന്‍റെ പരാമർശത്തിനെതിരെ എൻഎസ്എസ് വ്യാപക വിമർശനം ഉന്നയിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല എന്ന് പറഞ്ഞിരുന്നു. പക്ഷെ സ്പീക്കര്‍ എഎൻ ഷംസീർ കൂടി നിലപാട് തിരുത്താൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് എൻ എസ് എസ്.