ഇപ്പോൾ എനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പമെന്ന്; ഹണിറോസ് പറയുന്നു

single-img
6 November 2023

മലയാളികളുടെ പ്രിയതാരം ഹണി റോസ് വ്യത്യസ്തമായ വസ്ത്രധങ്ങൾ ധരിച്ചാണ് പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് നടിക്കെതിരെ വലിയ രീതിയിൽ ബോഡി ഷെയ്മിംഗും നടക്കാറുണ്ട്.

അതിനിടയിൽ താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം സർജറി ആണെന്ന ആരോപണവും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തനിക്കെതിരായ ആരോപണങ്ങൾക്ക് വിശദമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഹണി റോസ്. താൻ ധരിക്കുന്ന വസ്ത്രത്തിലല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് പ്രശ്‌നമെന്ന് ഹണി റോസ് പറയുന്നു.

ഹണി റോസിന്റെ വാക്കുകൾ ഇങ്ങനെ;

‘എന്റെ കാര്യത്തിൽ എന്ത് ധരിക്കണം, എങ്ങനെ ധരിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് ഞാൻ തന്നെയാണ്, ആദ്യ സിനിമയിൽ സ്ലീവ് ലെസ് ധരിക്കേണ്ടി വന്നപ്പോൾ കരഞ്ഞ ആളാണ് ഞാൻ. പക്ഷെ ഇപ്പോൾ എനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പമെന്ന്.

ഞാനൊരു സർജറിയും ചെയ്തിട്ടില്ല. ഒരു നടിയായിരിക്കുക, ഗ്ലാമർ മേഖലയിൽ ജോലി ചെയ്യുക എന്നതൊന്നും അത്ര എളുപ്പമുള്ള പണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് വർക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും ഫോളോ ചെയ്യും. സൗന്ദര്യത്തിന്റെ രഹസ്യമൊക്കെ പറയുന്നതിൽ വലിയ കാര്യമൊന്നുമില്ല.

പെട്ടന്ന് ആത്മവിശ്വാസം ഇല്ലാതാകുന്ന ആളാണ് ഞാൻ. പക്ഷെ അത് പരിഹരിച്ച് മുന്നോട്ട് പോകാനും എനിക്ക് പറ്റും. പലപ്പോഴും കഥാപാത്രങ്ങൾ കിട്ടുമ്പോൾ ഞാനത് ചെയ്താൽ ശരിയാകുമോ എന്ന തോന്നൽ ഉണ്ടാകും. പക്ഷെ എനിക്കത് പറ്റുമെന്ന് സ്വയം പറഞ്ഞ് വിശ്വസിപ്പിക്കും.’