സ്വപ്‌ന സുരേഷിന്റെ ആരോപണം സബന്ധിച്ച് ഒന്നും പറയാനില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
9 March 2023

സ്വപ്‌ന സുരേഷ് ഇന്ന് ഫേസ്ബുക്ക് ലൈവിൽ ഉയർത്തിയ ആരോപണം സബന്ധിച്ച് തനിക്ക് ഒന്നും പറയാനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ . മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഇടനിലക്കാരനായ ബിസിനസുകാരൻ വഴി എം.വി ഗോവിന്ദൻ മാസ്റ്റർ ഭീഷണിപ്പെടുത്തിയെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം.

കണ്ണൂർ സ്വദേശിയായ വിജയ് പിള്ള എന്ന വ്യക്തിയാണ് ഒരു അഭിമുഖത്തിനെന്ന പേരിൽ തന്നെ വന്ന് കണ്ടതെന്നായിരുന്നു സ്വപ്‌ന പറഞ്ഞത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തു. ആരോപണങ്ങളെല്ലാം കളവായിരുന്നുവെന്ന് പറയണം. ഒത്തുതീർപ്പായാൽ ഹരിയാനയിലോ ജയ്പൂരിലോ പോയി ജീവിക്കണമെന്ന് ആവശ്യപ്പെട്ടെന്നും സ്വപ്‌ന ആരോപിച്ചിരുന്നു.

ഇതിനെ തുടർന്ന് സ്വപ്‌ന ഉയർത്തിയ ആരോപണത്തിന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.