പിതാവിൻ്റെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ അദ്ദേഹത്തിന് കൊവിഡ് വാക്സിൻ നൽകിയില്ല ; വെളിപ്പെടുത്തി ചാണ്ടി ഉമ്മൻ

single-img
1 May 2024

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തിൽ വെളിപ്പെടുത്തലുമായി മകൻ ചാണ്ടി ഉമ്മൻ. തന്റെ പിതാവിൻ്റെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ അദ്ദേഹത്തിന് കൊവിഡ് വാക്സിൻ നൽകിയില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന വാക്സിന്റെ പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണെന്നാണ് ചാണ്ടിയുടെ വിശദീകരണം. അവസാന കാലങ്ങളിൽ ഉമ്മൻചാണ്ടിക്ക് ശരിയായ ചികിത്സ നിഷേധിച്ചുവെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. അദ്ദേഹത്തിന് മരുന്ന് നൽകിയില്ലെന്ന് വരെ പറഞ്ഞു പരത്തിയെന്നും ചാണ്ടി പറഞ്ഞു.

എന്നാൽ കൊവിഡ് വാക്സീൻ നൽകിയിരുന്നില്ലെന്നും മറ്റെല്ലാ ചികിത്സകളും ഉമ്മൻചാണ്ടിക്ക് നൽകിയിരുന്നുവെന്നും ചാണ്ടി അവകാശപ്പെട്ടു. അതേസമയം ഉമ്മൻചാണ്ടിക്ക് ചികിത്സ നൽകിയില്ല എന്ന രീതിയിൽ വാർത്ത പ്രചരിപ്പിച്ച മറുനാടൻ മലയാളി മാപ്പു പറയണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.