ഇനി മൂക്കിലൂടെ ഒഴിക്കാം; ഭാരത് ബയോടെക്കിന്റെ പുതിയ കൊവിഡ് വാക്സിൻ പുറത്തിറക്കി കേന്ദ്രസർക്കാർ

single-img
26 January 2023

രാജ്യത്ത് ആദ്യമായി മൂക്കിലൂടെ ഒഴിക്കുന്ന കൊവിഡ് വാക്സിൻ കേന്ദ്രസർക്കാർ പുറത്തിറക്കി. ഭാരത് ബയോടെക്ക് കണ്ടുപിടിച്ച ഇൻകൊവാക് ആണ് മന്ത്രിമാരായ ഡോ. മൻസുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിംഗും ചേർന്ന് പുറത്തിറക്കിയത്.

നേരത്തെ കൊവിഷീൽഡ്, കൊവിവാക്സിൻ രണ്ട് ഡോസെടുത്തവർക്ക് ഇപ്പോൾ ബൂസ്റ്റർ ഡോസായി വാക്സിൻ സ്വീകരിക്കാം. മൂക്കിലൂടെ നൽകുന്ന വാക്സിൻ, കരുതൽ ഡോസായി നൽകാൻ നേരത്തെ ഡ്രഗ്സ് കൺട്രോൾ ജനറൽ അനുമതി നൽകിയിരുന്നു.

ഈ വാക്സിൻ ഇപ്പോൾ കേന്ദ്രസർക്കാരിന്റെ കൊവിൻ ആപ്പിൽ ലഭ്യമാണ്. സർക്കാർ ആശുപത്രികളിൽ ഡോസിന് 325 രൂപയും സ്വകാര്യ ആശുപത്രികളിൽ 800 രൂപയുമാണ് വില.