തെലങ്കാന എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസിൽ അന്വേഷണത്തിന് സ്റ്റേ ഇല്ല; ബിജെപിയുടെ ആവശ്യം തള്ളി കോടതി

single-img
19 November 2022

തെലങ്കാന യിൽ ഭരണകക്ഷിയായ ടി ആർഎസിന്റെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസ് അന്വേഷണത്തിന് സ്റ്റേ നല്കണമെന്ന ബിജെപി ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിന്റെ ആവശ്യം തെലങ്കാന ഹൈക്കോടതി അംഗീകരിച്ചില്ല. അന്വേഷണ സംഘവുമായി സഹകരിക്കാന്‍ അദ്ദേഹത്തിന് തെലങ്കാന ഹൈക്കോടതി നിര്‍ദേശം നല്‍കി.

ഇതോടൊപ്പം ഡൽഹി പൊലീസിനോടും അന്വേഷണത്തിന് സഹകരിക്കാന്‍ നിര്‍ദേശം നല്‍കി . അന്വേഷണം പുരോഗമിക്കുന്നത് വരെ ബി എല്‍ സന്തോഷിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി പറഞ്ഞു. തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു തന്നെയാണ് തുഷാന്‍ വെള്ളാപ്പള്ളിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് എംഎല്‍എമാരെ ബിജെപി വിലക്കെടുക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചത്.

കേസുമായി ബന്ധപ്പെട്ടു തുഷാറിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തെലങ്കാനാ പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം കേരളത്തിലും തെലങ്കാന പൊലീസ് അന്വേഷണം നടത്തിയിട്ടുണ്ട്. കൊച്ചി, കൊല്ലം, കാസർകോട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയന്നാണ് വിവരം.