ഒരു മതസംഘടനകളും തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ പ്രവര്‍ത്തിച്ചിട്ടില്ല: മന്ത്രി സജി ചെറിയാന്‍

തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു മതസംഘടനയും എൽഡിഎഫിനെതിരെ പ്രവർത്തിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. എസ്എൻഡിപി മാത്രമല്ല, എൻഎസ്എസ് അടക്കമുള്ള മറ്റ് ന്യൂനപക്ഷ സംഘടനകളുമായും സിപിഐഎമ്മിന് നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ യാത്ര ചെയ്തതിൽ യാതൊരു തെറ്റുമില്ലെന്നും, അത് യാദൃച്ഛികമായി സംഭവിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.
എസ്എൻഡിപിയുമായി മാത്രമല്ല, എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകളുമായും ന്യൂനപക്ഷ വിഭാഗങ്ങളുമായും സിപിഐഎമ്മിന് സൗഹൃദപരമായ ബന്ധമാണുള്ളതെന്ന് സജി ചെറിയാൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു മതസംഘടനയും എൽഡിഎഫിനെതിരായി പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. യു.ഡി.എഫ് ന്യൂനപക്ഷ വീടുകളിൽ ഭൂരിപക്ഷ വർഗീയതയും, ഭൂരിപക്ഷ വീടുകളിൽ ന്യൂനപക്ഷ വർഗീയതയും പ്രചരിപ്പിച്ചുവെന്നും, എൽഡിഎഫ് രാഷ്ട്രീയമാണ് മുന്നോട്ടുവച്ചതെന്നും മന്ത്രി ആരോപിച്ചു.
ആലപ്പുഴ ജില്ലയിൽ വലിയ തിരിച്ചടി ഉണ്ടായിട്ടില്ലെന്നും, ശ്രദ്ധേയമായ തിരിച്ചടി ഉണ്ടായത് കുട്ടനാട്ടിൽ മാത്രമാണെന്നും സജി ചെറിയാൻ പറഞ്ഞു. കുട്ടനാട്ടിലെ തിരിച്ചടി പ്രത്യേകം പരിശോധിക്കുമെന്നും, എൽഡിഎഫിലെ ആഭ്യന്തര അനൈക്യം തിരിച്ചടിക്ക് കാരണമായതായും അത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിൽ ബിജെപി കാര്യമായ നേട്ടം കൈവരിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.


