മൂന്നാം പിണറായി ഭരണത്തെ സംബന്ധിച്ച് ഇപ്പോൾ ആരും സംസാരിക്കുന്നില്ല: കെസി വേണുഗോപാൽ

എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കിയതനുസരിച്ച്, നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ഈ മാസം 20-നകം പ്രഖ്യാപിക്കും. സ്വയം സ്ഥാനാർത്ഥിത്വം ആരും പ്രഖ്യാപിക്കേണ്ടതില്ല; വിജയ സാധ്യത മാത്രമേ സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കപ്പെടൂ.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുവത്വത്തിൻറെ യഥാർത്ഥ പ്രതിഫലനം കാണാനായി; അതുകൊണ്ട് നിയമസഭയിൽ സ്ത്രീകളും യുവാക്കളും മുൻതൂക്കം ലഭിക്കുമെന്നും കെസി വേണുഗോപാൽ അറിയിച്ചു. മൂന്നാം പിണറായി ഭരണത്തെ സംബന്ധിച്ച് ഇപ്പോൾ ആരും സംസാരിക്കുന്നില്ല; അതിനാൽ ഇനി അതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൻ്റെ ചരിത്രത്തിൽ രണ്ട് ശത്രുക്കളെ നേരിടേണ്ടി വന്ന തെരഞ്ഞെടുപ്പ് ആണ് ഇത്. സിപിഐഎമ്മും ബിജെപിയും എതിർക്കുന്നത് കോൺഗ്രസിനെയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി- സിപിഐഎം അവിശുദ്ധ കൂട്ട് നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും ഉണ്ടാകുമെന്നും, യുഡിഎഫ് വിജയം എൽഡിഎഫ് പ്രതീക്ഷകൾ തകർത്ത് കളഞ്ഞുവെന്നും കെസി വേണുഗോപാൽ പറഞ്ഞു.


