നോട്ട് നിരോധനം; മറിച്ചൊരു വിധി പ്രതീക്ഷിക്കാൻ മാത്രം ആരും നിഷ്കളങ്കരല്ല: തോമസ് ഐസക്

single-img
2 January 2023

കേന്ദ്രസർക്കാർ നടപ്പാക്കിയ നോട്ട് നിരോധനം ശരിവെച്ച സുപ്രീം കോടതി വിധിയും പൊക്കിപ്പിടിച്ച് പ്രതിപക്ഷം മാപ്പ് പറയണമെന്ന് പറയുന്ന ബി ജെ പി യുടെ തൊലിക്കട്ടി അപാരമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക് .

നോട്ടുനിരോധനത്തിലൂടെ എന്ത് നേടി?.സാമ്പത്തിക വളർച്ച താഴേക്ക് പോയി.15 ലക്ഷം കോടി വരുമാനം ഇല്ലാതായി.52 ദിവസം സമയം നൽകിയെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം അസംബന്ധമാണ്.മോദിയെ ജനകീയ കോടതിയിൽ വിചാരണ ചെയ്യണം.മറിച്ചൊരു വിധി പ്രതീക്ഷിക്കാൻ മാത്രം ആരും നിഷ്കളങ്കരല്ലെന്നും അദ്ദേഹം പറഞ്ഞു.