അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പിഴ

single-img
17 September 2022

ഇനി അനാവശ്യമായി ഹോണ്‍ മുഴക്കിയാൽ പിഴ ഈടാക്കാനൊരുങ്ങി കേരള പോലീസ്. അടിയന്തിര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിന് മാത്രമാണ് ഹോണ്‍ ഉപയോഗിക്കേണ്ടത് അല്ലാതെ തുടർച്ചയായി ഹോണ് മുഴക്കിയാൽ ഇനി മുതൽ പിഴ ചുമത്തുമെന്നു കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ചിലര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നു. തുടര്‍ച്ചയായി മുഴങ്ങുന്ന ഹോണ്‍ മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരില്‍ പെട്ടെന്ന് എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ട്. അനാവശ്യമായി ഹോണ്‍ മുഴക്കുന്നവരില്‍ നിന്ന് 1000 രൂപ പിഴയായി ഈടാക്കുമെന്നും കുറ്റം ആവര്‍ത്തിച്ചാല്‍ 2000 രൂപ ഈടാക്കുമെന്നും കുറിപ്പില്‍ പറഞ്ഞു.