ഉപഭോക്താക്കളുടെ പണയ സ്വര്‍ണം നഷ്ടപ്പെടില്ല, സ്വര്‍ണത്തിന് പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ; മണപ്പുറം ഗോള്‍ഡ് ലോണ്‍ ശാഖയില്‍ നടന്ന വന്‍ മോഷണത്തില്‍ വിശദീകരണവുമായി അധികൃതര്‍

single-img
31 August 2022

Udaipur: ഉദയ്പൂരിലുള്ള മണപ്പുറം ഗോള്‍ഡ് ലോണ്‍ ശാഖയില്‍ നടന്ന വന്‍ മോഷണത്തില്‍ വിശദീകരണവുമായി അധികൃതര്‍.

ഉപഭോക്താക്കളുടെ പണയ സ്വര്‍ണം നഷ്ടപ്പെടില്ല, സ്വര്‍ണത്തിന് പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട് എന്നും മണപ്പുറം ഫിനാന്‍സ് കമ്ബനി അധികൃതര്‍ ഉറപ്പ് നല്‍കി.

തിങ്കളാഴ്ചയാണ് ഉദയ്പൂര്‍ നഗരത്തിലെ പ്രതാപ്‌നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സുന്ദര്‍വാസ് പ്രദേശത്തുള്ള മണപ്പുറം ഗോള്‍ഡ് ലോണ്‍ ശാഖയില്‍ മോഷണം നടന്നത്. ഓഫീസില്‍ അതിക്രമിച്ചു കയറിയ ആയുധധാരികളായ ആക്രമികള്‍ 24 കിലോ സ്വര്‍ണവും 11 ലക്ഷം രൂപയുമായി കടന്നു കളഞ്ഞു.

തിങ്കളാഴ്ച രാവിലെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച 5 യുവാക്കളാണ് കൃത്യം നടത്തി കടന്നുകളഞ്ഞത്. അക്രമികള്‍ മണപ്പുറം ഗോള്‍ഡ് ലോണിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുകയായിരുന്നു. ഇക്കാര്യം ജീവനക്കാര്‍ പോലീസില്‍ അറിയിച്ചതോടെ അന്വേഷണ സംഘം ഉടന്‍ സ്ഥലത്തെത്തി.

സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. എന്നാല്‍, കവര്‍ച്ചാ സംഘത്തെപ്പറ്റി ഇതുവരെ ഒരു തുമ്ബും ലഭിച്ചില്ല. എന്നാണ് സൂചന.