സിനിമയും സീരിയലുമൊന്നും എന്റെ ആത്മാഭിമാനത്തേക്കാള്‍ വലുതല്ല: നടി അര്‍ത്ഥിക

single-img
2 April 2024

അഭിനയ രംഗത്തുനിന്നും തനിക്കുണ്ടായ മോശം അനുഭവം പങ്കുവെക്കുകയാണ് തമിഴ് സീരിയൽ നടി അര്‍ത്ഥിക. സീ തമിഴ് ടിവി ചാനൽ സംപ്രേക്ഷണം ചെയ്യുന്ന കാര്‍ത്തിക ദീപം എന്ന പരമ്പരയിലാണ് അര്‍ത്ഥിക അഭിനയിക്കുന്നത്.

തന്റെ സമീപം അഡ്ജസ്റ്റ്‌മെന്റ് ചോദിച്ച് പലരും വന്നിട്ടുണ്ടെന്ന് ഒരു അഭിമുഖത്തിലായിരുന്നു അര്‍ത്ഥികയുടെ തുറന്നു പറച്ചില്‍. നടിയുടെ വാക്കുകൾ ഇങ്ങിനെ ‘ എന്നോട് ചിലര്‍ അഡ്ജസ്റ്റ്‌മെന്റ് ചോദിച്ച് വന്നിട്ടുണ്ട്. അങ്ങനെ വരുന്നവരോട് താന്‍ അത്തരക്കാരിയല്ലെന്ന് തുറന്ന് പറയും. എന്നെക്കുറിച്ച് അറിയാതെയാകും അവര്‍ വന്നത്. എന്നാല്‍ ഇനി മേലാല്‍ തന്നോട് ഇക്കാര്യം ചോദിക്കരുതന്ന് പറയും.

എനിക്ക് സിനിമയും സീരിയലുമൊന്നും എന്റെ ആത്മാഭിമാനത്തേക്കാള്‍ വലുതല്ല. ‘ ഈ ജോലി എനിക്ക് എല്ലാമല്ല. ഇതല്ലെങ്കില്‍ ഞാന്‍ വേറെ പണിക്ക് പോകും. പേരിനും പണത്തിനും വേണ്ടി പല സ്ത്രീകളും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകും. അവര്‍ അങ്ങനെ ചെയ്യുന്നതു കൊണ്ടാണ് മറ്റ് സ്ത്രീകളോടും അവര്‍ അഡ്ജസ്റ്റ്‌മെന്റ് ചോദിച്ച് വരുന്നത് . ചോദിക്കുന്നവരെ തെറ്റ് പറയാനാകില്ല. അവരോട് വ്യക്തമായി തന്നെ കാര്യം പറയണം .”